GENERAL Video

കല്ലെറിയുന്നവര്‍ കേള്‍ക്കണം, ഈ താരാട്ട്

കോഴിക്കോട്: കല്ലെറിയുന്നവര്‍ കേള്‍ക്കാതെപോകരുത്, ഈ താരട്ട്. കൊച്ചിയലെ ഫ്‌ലാറ്റില്‍ നിന്നുയരുന്ന ഒരു വളര്‍ത്തമ്മയുടെ താരാട്ടില്‍ ആറുമാസം മാത്രം പ്രയമുള്ള കുഞ്ഞ് സുഖമായിട്ടുറങ്ങുമ്പോള്‍ ലോകം മുഴുവന്‍ പരക്കട്ടെ നന്മയുടെ, കരുതലിന്റെ ആ താരാട്ട് പാട്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വീടിലേക്ക് കല്ലെറിയുന്നവര്‍, നെന്തുപെറ്റിട്ടും കുഞ്ഞിനെ കടലിലേക്ക് വലിയച്ചെറിയുന്ന അമ്മമാര്‍, കംസനെപ്പോലെ കാലുകള്‍പിടിച്ച് കുഞ്ഞിനെ തറയിലേക്ക് വലിയച്ചിറിയുന്ന അച്ഛന്‍മാര്‍..എല്ലാവരും കേള്‍ക്കണം ഈ പോറ്റമ്മയുടെ താരാട്ട്. കോവിഡ്കാലം നടുക്കത്തിന്റെ മാത്രമല്ല നന്മയുടെ കഥകളും നമ്മോട് പറയുന്നുണ്ട്. അത്തരമൊരു നന്മയുടെ അണയാത്ത വിളക്കാവുകയാണ് കൊച്ചിയിലെ സന്നദ്ധപ്രവര്‍ത്തക ഡോ.മേരി അനിത. ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്തൊരാളുടെ കുഞ്ഞുമായി സ്വന്തം കുടുംബത്തേയും കുഞ്ഞുങ്ങളേയും മാറ്റിനിര്‍ത്തി അവര്‍ 14ദിവസത്തെ
കോറന്റൈനിലിരിക്കുമ്പോള്‍ അതെങ്ങനെ നാം കാണാതിരിക്കും. പേടികാരണം സ്വന്തം കൂട്ടൂകാരനേയും സഹോദരനേയും അയല്‍വാസിയെപ്പോലും നികൃഷ്ടജീവിയപ്പോലെ അകറ്റിനിര്‍ത്തുമ്പോള്‍ കണ്ണുതുറപ്പിക്കുന്ന ഇത്തരം കാഴ്ചകളെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം. ഇക്കഴിഞ്ഞ ദിവസമാണ് ബാലുശ്ശേരിയിലെ പ്രവാസിയുടെ വീടിനുനേരെ കല്ലേറ് നടന്നത്. കൊല്ലത്ത് പ്രവാസിക്കുനേരെ നടന്ന അക്രമത്തിന്റെ ചൂടാറുംമുമ്പെയാണ് ബാലുശ്ശേരിയിലെ അക്രമം. ഖത്തറില്‍ നിന്നെത്തി വീട്ടില്‍ അടച്ചുപൂട്ടി ക്വാറന്റീനില്‍കഴിയുകയായിരുന്നു പ്രവാസി. വീടിന്റെ ജനല്‍ചില്ലുകളെല്ലാം സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുതകര്‍ത്തു. കൊടിയ അപരാധം. നാളെ നമ്മുടെ വീട്ടിലേക്കും കോവിഡ്കടന്നുവരുമെന്നും ഒരുപക്ഷെ ഈ അല്‍വാസിയായിരിക്കും ആദ്യം സഹായവുമായി ഓടിയെത്തുകയെന്നുപോലും ഓര്‍ക്കാതെ. ഇത്തരം ദാരുണമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കൊച്ചിയില്‍ നിന്നും പുറംലോകം കേട്ട ആ വാര്‍ത്ത ആരുടേയും മനസില്‍ നന്മയുടെ മുളപൊട്ടുന്നതാണ്. തിരിച്ചറിവിന്റെ വലിയപാഠംമാണ് ആവാര്‍ത്ത പകരുന്നത്.

കളമശ്ശേരി മെഡിക്കല്‍കോളജ് ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തകയാണ് ഡോ.മേരി അനിത. അവരുടെ കൈകളില്‍ ഇപ്പോള്‍ കളിച്ച് ചരിക്കുന്നത് മറ്റാരുടേയോ കുഞ്ഞ്. സ്വന്തം കുട്ടികള്‍ മൂന്നുപേരും മറ്റൊരുവീട്ടില്‍. ഇങ്ങനേയും ആളുകളുണ്ടെന്ന് നാം മറന്നുപോകരുത്. മാന്‍ഹോളില്‍ കുരുങ്ങിപ്പോയ ഇതരസംസ്ഥാനതൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ ഹോമിക്കപ്പെട്ട കോഴിക്കോട്ടെ നൗഷാദും പ്രളയകാലത്ത് രക്ഷകനായി അവതരിച്ച മലപ്പുറം സ്വദേശി ജെയ്‌സലു മൊക്കെ പകര്‍ന്ന അതേ നന്മയുടെ പാഠം.
കളമശ്ശേരി മെഡിക്കല്‍കോളജില്‍ ചികിത്സയ്ക്ക് വന്നതാണ് അമ്മയും കുഞ്ഞും. ഏറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍. ഹരിയാനയില്‍ നഴ്‌സാണ്. ഭര്‍ത്താവിനും അവിടെ ജോലി. ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍കണ്ടപ്പോള്‍ ഭാര്യയേയും കുഞ്ഞിനേയും സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഇരുവര്‍ക്കും പനിയും ചുമയും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ അമ്മയ്ക്ക് കോവിഡ്. കുഞ്ഞിനില്ല. അമ്മയുടെ ചികിത്സാകാലത്ത് കുഞ്ഞിനെ സുരക്ഷിതായി ബന്ധുക്കളെ ഏല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ല. കുഞ്ഞിനെ എന്തുചെയ്യുമെന്നറിയാതെ എല്ലാവരും അന്ധാളിച്ച് നിന്നപ്പഴാണ് ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തക കൂടിയായ ഡോ.മേരി അനിത ആറുമാസം പ്രായമായ കുഞ്ഞിനെ മാറോടടക്കി ഞാന്‍ കൊണ്ടുപോയ്‌ക്കൊള്ളാം എന്ന് പറഞ്ഞത്. അനിത തന്റെ മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും മാറി മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസം തുടങ്ങി. തുടക്കത്തില്‍ കരഞ്ഞുബഹളം വെച്ച കുഞ്ഞിപ്പോള്‍ ആ വളര്‍ത്തമ്മയുടെ ചൂടുപറ്റി ഉറങ്ങുകയും ഉണ്ണുകയും കളിച്ച് ചിരിക്കുകയും ചെയ്യുന്നു. ഇതില്‍പ്പരം മറ്റെന്ത് നന്മയാണ് നമുക്ക് ലോകത്തോട് പറയാനുള്ളത്.
ഏറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് മേരി അനിത. 2007 മുതല്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരിയും. വാര്‍ത്ത അന്വേഷിച്ച് വിളച്ചപ്പോള്‍ ‘ ഇതിന് നന്മയെന്നൊന്നും പറയല്ലേ…നമ്മള്‍ മനുഷ്യര്‍ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ് ഇത്. പ്രവാസികളായ നമ്മുടെ സഹോദരങ്ങള്‍ക്ക് നേരെ ഏറ്റവും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍തന്നെ നടത്തുന്ന ്ക്രമം കാണുമ്പോള്‍ വല്ലാത്ത വേദനതോന്നുന്നതായും അനിത ആരോഗ്യ വിചാരത്തോട് പറഞ്ഞു.

രാട്ടില്‍ ആറുമാസം മാത്രം പ്രയമുള്ള കുഞ്ഞ് സുഖമായിട്ടുറങ്ങുമ്പോള്‍ ലോകം മുഴുവന്‍ പരക്കട്ടെ നന്മയുടെ, കരുതലിന്റെ ആ താരാട്ട് പാട്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വീടിലേക്ക് കല്ലെറിയുന്നവര്‍, നെന്തുപെറ്റിട്ടും കുഞ്ഞിനെ കടലിലേക്ക് വലിയച്ചെറിയുന്ന അമ്മമാര്‍, കംസനെപ്പോലെ കാലുകള്‍പിടിച്ച് കുഞ്ഞിനെ തറയിലേക്ക് വലിയച്ചിറിയുന്ന അച്ഛന്‍മാര്‍..എല്ലാവരും കേള്‍ക്കണം ഈ പോറ്റമ്മയുടെ താരാട്ട്. കോവിഡ്കാലം നടുക്കത്തിന്റെ മാത്രമല്ല നന്മയുടെ കഥകളും നമ്മോട് പറയുന്നുണ്ട്. അത്തരമൊരു നന്മയുടെ അണയാത്ത വിളക്കാവുകയാണ് കൊച്ചിയിലെ സന്നദ്ധപ്രവര്‍ത്തക ഡോ.മേരി അനിത. ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്തൊരാളുടെ കുഞ്ഞുമായി സ്വന്തം കുടുംബത്തേയും കുഞ്ഞുങ്ങളേയും മാറ്റിനിര്‍ത്തി അവര്‍ 14ദിവസത്തെ
കോറന്റൈനിലിരിക്കുമ്പോള്‍ അതെങ്ങനെ നാം കാണാതിരിക്കും. പേടികാരണം സ്വന്തം കൂട്ടൂകാരനേയും സഹോദരനേയും അയല്‍വാസിയെപ്പോലും നികൃഷ്ടജീവിയപ്പോലെ അകറ്റിനിര്‍ത്തുമ്പോള്‍ കണ്ണുതുറപ്പിക്കുന്ന ഇത്തരം കാഴ്ചകളെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം. ഇക്കഴിഞ്ഞ ദിവസമാണ് ബാലുശ്ശേരിയിലെ പ്രവാസിയുടെ വീടിനുനേരെ കല്ലേറ് നടന്നത്. കൊല്ലത്ത് പ്രവാസിക്കുനേരെ നടന്ന അക്രമത്തിന്റെ ചൂടാറുംമുമ്പെയാണ് ബാലുശ്ശേരിയിലെ അക്രമം. ഖത്തറില്‍ നിന്നെത്തി വീട്ടില്‍ അടച്ചുപൂട്ടി ക്വാറന്റീനില്‍കഴിയുകയായിരുന്നു പ്രവാസി. വീടിന്റെ ജനല്‍ചില്ലുകളെല്ലാം സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുതകര്‍ത്തു. കൊടിയ അപരാധം. നാളെ നമ്മുടെ വീട്ടിലേക്കും കോവിഡ്കടന്നുവരുമെന്നും ഒരുപക്ഷെ ഈ അല്‍വാസിയായിരിക്കും ആദ്യം സഹായവുമായി ഓടിയെത്തുകയെന്നുപോലും ഓര്‍ക്കാതെ. ഇത്തരം ദാരുണമായ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കൊച്ചിയില്‍ നിന്നും പുറംലോകം കേട്ട ആ വാര്‍ത്ത ആരുടേയും മനസില്‍ നന്മയുടെ മുളപൊട്ടുന്നതാണ്. തിരിച്ചറിവിന്റെ വലിയപാഠംമാണ് ആവാര്‍ത്ത പകരുന്നത്.

കളമശ്ശേരി മെഡിക്കല്‍കോളജ് ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തകയാണ് ഡോ.മേരി അനിത. അവരുടെ കൈകളില്‍ ഇപ്പോള്‍ കളിച്ച് ചരിക്കുന്നത് മറ്റാരുടേയോ കുഞ്ഞ്. സ്വന്തം കുട്ടികള്‍ മൂന്നുപേരും മറ്റൊരുവീട്ടില്‍. ഇങ്ങനേയും ആളുകളുണ്ടെന്ന് നാം മറന്നുപോകരുത്. മാന്‍ഹോളില്‍ കുരുങ്ങിപ്പോയ ഇതരസംസ്ഥാനതൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ ഹോമിക്കപ്പെട്ട കോഴിക്കോട്ടെ നൗഷാദും പ്രളയകാലത്ത് രക്ഷകനായി അവതരിച്ച മലപ്പുറം സ്വദേശി ജെയ്‌സലു മൊക്കെ പകര്‍ന്ന അതേ നന്മയുടെ പാഠം.
കളമശ്ശേരി മെഡിക്കല്‍കോളജില്‍ ചികിത്സയ്ക്ക് വന്നതാണ് അമ്മയും കുഞ്ഞും. ഏറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍. ഹരിയാനയില്‍ നഴ്‌സാണ്. ഭര്‍ത്താവിനും അവിടെ ജോലി. ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍കണ്ടപ്പോള്‍ ഭാര്യയേയും കുഞ്ഞിനേയും സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഇരുവര്‍ക്കും പനിയും ചുമയും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ അമ്മയ്ക്ക് കോവിഡ്. കുഞ്ഞിനില്ല. അമ്മയുടെ ചികിത്സാകാലത്ത് കുഞ്ഞിനെ സുരക്ഷിതായി ബന്ധുക്കളെ ഏല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ല. കുഞ്ഞിനെ എന്തുചെയ്യുമെന്നറിയാതെ എല്ലാവരും അന്ധാളിച്ച് നിന്നപ്പഴാണ് ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തക കൂടിയായ ഡോ.മേരി അനിത ആറുമാസം പ്രായമായ കുഞ്ഞിനെ മാറോടടക്കി ഞാന്‍ കൊണ്ടുപോയ്‌ക്കൊള്ളാം എന്ന് പറഞ്ഞത്. അനിത തന്റെ മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും മാറി മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസം തുടങ്ങി. തുടക്കത്തില്‍ കരഞ്ഞുബഹളം വെച്ച കുഞ്ഞിപ്പോള്‍ ആ വളര്‍ത്തമ്മയുടെ ചൂടുപറ്റി ഉറങ്ങുകയും ഉണ്ണുകയും കളിച്ച് ചിരിക്കുകയും ചെയ്യുന്നു. ഇതില്‍പ്പരം മറ്റെന്ത് നന്മയാണ് നമുക്ക് ലോകത്തോട് പറയാനുള്ളത്.
ഏറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് മേരി അനിത. 2007 മുതല്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരിയും. വാര്‍ത്ത അന്വേഷിച്ച് വിളച്ചപ്പോള്‍ ‘ ഇതിന് നന്മയെന്നൊന്നും പറയല്ലേ…നമ്മള്‍ മനുഷ്യര്‍ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ് ഇത്. പ്രവാസികളായ നമ്മുടെ സഹോദരങ്ങള്‍ക്ക് നേരെ ഏറ്റവും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍തന്നെ നടത്തുന്ന ്ക്രമം കാണുമ്പോള്‍ വല്ലാത്ത വേദനതോന്നുന്നതായും അനിത ആരോഗ്യ വിചാരത്തോട് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *