GENERAL

ലഹരിയില്‍ പഞ്ചാബിനെ വെട്ടുമോ കേരളം….!

നുരപതയുന്ന ലഹരിയിലും ഉന്മാദത്തിലുമാണിന്ന് ലോകം. മഹാമാരിയില്‍ വിറച്ചു നില്‍ക്കുന്ന കോവിഡ്കാലത്തും ഭേദമേതുമില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ വെറുതേ ഒന്നു കണ്ണോടിക്കുമ്പോള്‍ പ്രബുദ്ധമലയാളികളുടെ കേരളക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി ഉപയോഗത്തില്‍ എന്നും ഒന്നാസ്ഥാനത്തായിരുന്ന പഞ്ചാബിനെ വെട്ടാനുള്ള ഓട്ടപാച്ചിലിലാണിപ്പോള്‍ കേരളം. കൊച്ചിയെ ആണ് നമ്മള്‍ ലഹരിമരുന്നു വില്‍പ്പനയിലും ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണെന്ന പൊതുധാരണയെങ്കില്‍ തെറ്റ,് കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് തലസ്ഥാനനഗരിയും കൊല്ലവുമാണ് ലഹരിഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയും ചേര്‍ത്തലയുമാണ് ലഹരിവിതരണത്തില്‍ ഇഞ്ചോടിച്ചായി മുട്ടിനില്‍ക്കുന്നത്. കൊച്ചിയിലാണെങ്കില്‍ മട്ടാഞ്ചേരിയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തസ്ഥലം. കഞ്ചാവ് കൃഷിക്കും വില്‍പ്പനയ്ക്കും രാജ്യത്ത് പഞ്ചാബിന് തൊട്ടുപിറകെ നില്‍ക്കുന്നത് ത്ഡാര്‍ഖണ്ഡ്, ചത്തീസ്ഢ്, ഒഢീഷ എന്നീ സംസ്ഥാനങ്ങളാണ.്

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലൂടെയാണ് പഞ്ചാബിലേക്ക് ലഹരിയുടെ ഒഴുക്കുണ്ടാകുന്നത്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവടങ്ങിളിലെ കറുപ്പ് ഉല്‍പ്പാദനകേന്ദ്രങ്ങളുമായി അടുത്തുനില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ് -പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശം. അതുകൊണ്ട് തന്നെ മയക്കുമരുന്നുകള്‍ക്ക് ഒട്ടുപഞ്ഞമില്ലാത്ത സ്ഥലം തന്നെയാണ് പഞ്ചാബ്.
നാഷണല്‍ ക്രൈം സ്റ്റാ്റ്റിസ്‌ക്കിന്റെ കണക്കുപ്രകാരം പഞ്ചാബിന്റെ തൊട്ടുപിന്നിലാണ് സാക്ഷരകേരളം. എന്നാല്‍ അധികകാലം വൈകാതെ തന്നെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ളത് വിദൂരമല്ല. കേരളത്തിലെ കണക്കനുസരിച്ച് എല്ലാ മാസവും കുറഞ്ഞത് 100കിലോം ഗ്രാം എങ്കിലും ലഹരിമരുന്നുകള്‍ പിടിക്കാറുണ്ട്. പ്രധാനമായും കഞ്ചാവ് കൊക്കെയ്ന്‍, എല്‍എസ്ഡി പോലുള്ള ലഹരിമരുന്നുകളാണ് കേരളത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇക്കാലത്ത് പൊതുവെ കൊച്ചിയിലെ പോലെ തന്നെ ഡിജെ പാര്‍ട്ടികളും മയക്കുമരുന്നു ഉപയോഗവും എല്ലായിടത്തും സുപരിചിതമായികൊണ്ടിരിക്കുകയാണ്. സ്‌ക്കൂളുകളും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകളോട് അടിമപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ പൊതുവെ സ്‌ക്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ലഹരിമാഫിയ വേട്ടയാടുന്നത്. ഈ മേഖല ഇത്രയധികം വളരാന്‍ കാരണം തന്നെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരികരിക്കുന്നത് കൊണ്ട് തന്നെയാണ്. സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വില്‍പ്പനയില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാവുകയും ഇതില്‍ അടിമപ്പെടുകയുമാണ് പതിവ്. പില്‍ക്കാലത്ത് മയക്കുമരുന്നുകളുടെ അഡിക്ഷന്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കൊലപാതകങ്ങളിലേക്കും മറ്റുമുള്ള പ്രവണത കൂട്ടികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് വഴിയും ലഹരിമാഫിയകള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഈ മേഖലയില്‍ കൂടുതല്‍ അഡിക്ടഡ് ആവുകയും ഈ മേഖല കൂടുതല്‍ തഴച്ചുവളരുകയുമാണ് കേരളത്തില്‍.

രണ്ട് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് രാജ്യത്തെ ലഹരിഉപയോഗത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു കൊച്ചി്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ എഴുപത് ശതമാനമെങ്കിലും ഒരു തവണയെങ്കിലും മയക്കുമരുന്നു ഉപയാേഗിച്ചവരാണത്ര. കൂടാതെ റോഡപകടങ്ങളില്‍ 33 ശതമാനും ലഹരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയുടെ പ്രധാന കാരണവും ലഹരി ഉപയോഗവുമാണ്. ബോധവല്‍ക്കരണവും ക്ലാസുകളും മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും ലഹരിഉപയോഗത്തിന്റെ തോത് കേരളത്തില്‍ കൂടികൊണ്ടിരിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *