കോവിഡിനൊപ്പം ഡെങ്കിപനിയെയും തുരത്താം… ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

കൊറോണയും മഴക്കാലവും ഒന്നിച്ചെത്തിയതോടെ പേടിയിലാണ് ജനങ്ങള്‍. എന്നാല്‍ രോഗങ്ങളോട് പടപൊരുതി ജയിക്കാന്‍ മാത്രമല്ല മുന്‍കരുതല്‍ എടുക്കുകയാണ് നമ്മള് ഓരോരുത്തരും ചെയ്യേണ്ടത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തിനേക്കാളും ഈ വര്‍ഷമാണ് ഡെങ്കുരോഗികളുടെ എല്ലത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. കൊറോണയെ പേടിച്ച് മുക്കുമറയ്ക്കുന്നതും പോലെ മറ്റു രോഗങ്ങളെ പ്രതിരോധിക്കേണ്ടതും നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഇത്തവണ മണ്സൂണ്തുടക്കത്തില് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം നശിപ്പിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടുകളിലും ടെറസുകളിലും ഫ്രിഡ്ജിന്റെ ട്രേകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഈഡിസ് ലാര്‍വ്വകളെ കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്.
കഠിനമായ പനി,അസഹ്യമായ തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപനിയുടെ ലക്ഷണങ്ങളാണ്. ‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്ന പേരിലും അറിയപ്പെടുന്നു.
മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള് രോഗലക്ഷണങ്ങള്‍ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുന്നതും ഇതിന്റൈ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്ലറ്റ് കൌണ്ട് കുറയുകയും ചെയ്യും.