സൂക്ഷിക്കണം മുഴകളെ, പ്രത്യേകിച്ചും തൈറോയിഡിനെ

ആരോഗ്യവതിയായിരിക്കുക എന്നതായിരിക്കും മിക്ക സ്ത്രീകളും ഇക്കാലത്ത് ആഗ്രഹിക്കുന്നത്. ദിവസേന പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉള്ള സമൂഹത്തില്‍ നിന്നും രോഗങ്ങളില്‍ നിന്ന് മുന്‍കരുതലെടുക്കുക അതാണ് നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്തം. അതേസമയം ജീവിത സാഹചര്യം പൊതുവില്‍ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്ണ്ണയിക്കുതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്നമാണ് ഹൈപ്പര്‍ തൈറോയിഡ്. കൂടുതലും നാല്‍പ്പതുകളിലും പ്രസവാനന്തരവുമാണ് ഇത്തരത്തിലുള്ള ഹൈപ്പര്‍ തൊറോയിഡിസം ഉടലെടുക്കുന്നത്..
ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊായ തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണുകളുടെ ഉല്പാദനത്തില് ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുത്. ശരീരകോശങ്ങളുടെ വിഘടനയും വളര്‍ച്ചയും നിയന്ത്രിക്കുതും നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുതും തൈറോയ്ഡ് ഹോര്‍മോണുകളാണ്. തൈറോക്സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്. കഴുത്തിന്റെ മുന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ട്രൈ അയഡോ തൈറോക്സിന്‍.
രോഗലക്ഷണങ്ങള്‍
തളര്‍ച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടി വക്കുക, ചര്‍മ്മം വരണ്ടു പോകുക, മുടികൊഴിച്ചില്‍, മുഖവും കൈകാലുകളും ചീര്ത്തുവരിക, മണവും രുചിയും മനസ്സിലാകാന്‍
സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുക ഗണ്യമായ കുറവ്, മലബന്ധം, ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടുകൂടിയും ഉണ്ടാകുന്ന ആര്‍ത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.
ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നതുകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്ത്തന്ന രോഗം ഡയഗ്നോസ്ചെയ്യാന്‍ സാധിക്കും.
ശ്രദ്ധിക്കാം, ചികിത്സിക്കാം
ഹൈപ്പര്‍ തൈറോയ്ഡ് ചികിത്സയില്‍ ടി.എസ്.എച്ച് ( തൈറോഡിഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോ) അളവ് കുറഞ്ഞിരിക്കും. ബീറ്റാ’ോക്കര്‍, മെതിമാസോള്, കാര്ബിമാസോള് എന്നീ ഔഷധങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സ. കൂടാതെ ശസ്ത്രക്രിയ വഴിയോ റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചോ തൈറോയ്ഡ് കോശങ്ങള്‍ നശിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്.