KIDS

ഓണ്‍ലൈന്‍ ക്ലാസ്; കുട്ടിക്കളിയല്ല

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ചുമതലയുണ്ട്. ഇപ്പോഴെത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികള്‍ക്ക് വലിയ സ്‌ക്രീന്‍ നല്‍കുന്നതാണ് നല്ലത്. ഇതിനായി ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, ടിവി, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം.

കണ്ണുകള്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കാന്‍ ശ്രമിക്കണം. സ്‌ക്രീനില്‍ സമയം കൂടുതല്‍ നല്‍കുകയും കണ്ണിന് വിശ്രമം നല്‍കാതിരിക്കുന്നതും കണ്ണുകള്‍ക്ക് വരള്‍ച്ചയുണ്ടാക്കുന്നതിന് കാരണമാവും. കുട്ടികള്‍ക്ക് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കണം. അതേസമയം കുട്ടികള്‍ ഇരിക്കുന്നിടത്ത് നിന്ന് 20-24 ഇഞ്ച് അകലത്തിലായിരിക്കണം കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ സ്‌ക്രീന്‍ വെയ്ക്കുവാന്‍.

ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ ചിമ്മുന്നത് അനിവാര്യമാണ്, ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കും. കൂടാതെ കുട്ടി പഠിക്കാന്‍ ഇരിക്കുന്ന മുറിയിലെ പ്രകാശം സ്‌ക്രീനിന്റെ പ്രകാശത്തേക്കാള്‍ കുറവായിരിക്കണമെന്നുളളത് ശ്രദ്ധിക്കേണ്ടതാണ്. ക്ലാസുകള്‍ നടക്കുമ്പോള്‍ തുടര്‍ച്ചയായി, കണ്ണ് ചിമ്മാതെ, സ്‌ക്രീനില്‍ നോക്കിയിരിക്കരുത്. ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ ചിമ്മുന്നത് കണ്ണുനീര്‍ ഉണ്ടായി കണ്ണുകള്‍ ഉണങ്ങാതെ സൂക്ഷിക്കുവാന്‍ സഹായിക്കും. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുന്ന സമയങ്ങളില്‍ കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യരുത്. പഠിക്കാന്‍ ഇരിക്കുന്ന സമയങ്ങളില്‍ കുട്ടിയുടെ കാലുകള്‍ നിലത്തു വെക്കുവാന്‍ പറ്റുന്ന വിധം ഇരുപ്പിടത്തിന്റെ പൊക്കം ക്രമീകരിക്കുകയും ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *