സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശിയുള്‍പ്പെടെ മരിച്ചത് 22 പേര്

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്.ഡല്‍ഹിയില്‍ നിന്ന് 8ന് തിരിച്ച് 10ന് കേരളത്തിലെത്തിയവസന്ത കുമാറിന് പനി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 15ന് സ്രവം ശേഖരിച്ചു. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ശേഷം വസന്തകുമാര്‍ ക്വാറന്റയിനിലായിരുന്നു. 17 ന് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്ലം ഗവണ്മെന്റ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു