Disease

കൂടെയുണ്ട് ആ കൊലയാളി..!

30 വയസാണോ നിങ്ങള്‍ക്ക്
പരിശോധിക്കണം ബിപി

പേടിപ്പിക്കാന്‍ പറയുന്നതല്ല, സത്യമാണ്. നിങ്ങള്‍ക്ക് 30 വയസായോ…ശ്രദ്ധിക്കണം, സൂക്ഷിക്കണം. വെറുതേ ഒന്ന് ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യൂ. വെറുതേ. നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്, ഒരു പക്ഷെ മെഡിസിന്‍ വിദ്യാര്‍ഥിയോ ഡോക്ടറോ ആണ്, അല്ലെങ്കില്‍ നല്ല കായിക താരമാണ്, രാവിലെ ഒരുമണിക്കൂര്‍ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്ന ആളാണ് എന്നാലും പ്ലീസ് ഒന്ന് പരിശോധിക്കൂ. എത്രയുണ്ട് ബിപി. വെറുതേ ഒന്നറിയാനാണ്. അത് വെറുതേ ആവില്ല.

രക്തസമ്മര്‍ദം….ചില ചിന്തകള്‍, ചര്‍ച്ചകള്‍….

പ്രമേഹം പോലെ ലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ് പ്രെഷര്‍ രോഗികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ഇന്ത്യയിലും ചൈനയിലും ആണ്. ജീവിത സമ്മര്ധമുള്ളവര്‍, അമിത വണ്ണം ഉള്ളവര്‍ ഇവരൊക്കെ 30 വയസ്സകുംബോഴേ BP പരിശോധിക്കന്നത് നല്ലതാണ്. കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ BP ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ് നാം മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ 20 കോടിയോളം ജനങ്ങള്‍ ഹൈ BP ഉള്ളവര്‍ ആണ്. പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്. അറിയുന്നവര്‍ തന്നെ 50 % പേര്‍ മാത്രമാണ് ചെക്ക് ചെയ്യാറുള്ളൂ. അവരില്‍ തന്നെ 35 % മാത്രമാണ് ചികിത്സിച്ചു നിയന്ത്രിക്കുന്നത്.

രക്ത സമ്മര്‍ദം രണ്ടു തരം

രക്ത സമ്മര്‍ദം പ്രൈമറി എന്നും സെകണ്ടരി എന്നും രണ്ടു തരമുണ്ട്. 95 % രക്ത സമ്മര്ധവും പ്രൈമറി (സാധാരണം) ആണ്. 5 % സെകണ്ടരി (അസാധാരണം) ആണ്. സെകണ്ടരി, ചില രോഗങ്ങളുടെ പാര്ശ്വഭലം ആയാനുണ്ടാകുന്നത്.

എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദം?

ഹൃദയത്തെ ഒരു പമ്പ് ഹൌസായി ഉപമിക്കുക. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് ചെയ്യപെടുമ്പോള്‍ രക്ത കുഴലിനുള്ളില്‍ അനുഭവപെടുന്ന സമ്മര്‍ദം ആണ് സിസ്‌ടോലിക് bp . ഇത് സാധാരണ 120 mm /hg ആണ്. രക്തം വീണ്ടും ഹൃദയത്തിലേക്ക് പോകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു അപ്പോള്‍ അവിടുത്തെ സമ്മര്‍ദം ആണ് diastolic bp ഇത് സാധാരണ 80 mm /hg ആണ്. ഇങ്ങിനെ 120 / 80 mm /hg എന്ന നിലയാണ് സാധാരണ രക്ത സമ്മര്‍ദം. ഈ ലെവലില്‍ കൂടുതല്‍ ആയാല്‍ അതിനെ ഹൈ ബ്ലഡ് പ്രഷര്‍ എന്ന് പറയുന്നു. 140 / 90 mm /hg വരെ ആയാല്‍ അതത്ര അപകടമല്ല. ഈ നിലയെ ഹൈ നോര്‍മല്‍ എന്ന് പറയുന്നു. അതിനും മുകളില്‍ പോകുമ്പോള്‍ അത് ഉയര്‍ന്ന രക്ത സമ്മര്‍ദം എന്ന് പറയുന്നു.

കാരണങ്ങള്‍

നമുക്ക് ദേഷ്യം, ദുഖം, ഉത്കണ്ട, ഭയം മുതലായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ചില ന്യുരോനുകള്‍ അദ്രീനാലിന്‍, നോര്‍ അദ്രീനാലിന്‍, ഡോപമിന്‍ തുടങ്ങിയ ചില ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഇത് നെഞ്ചിടിപ്പ്, ആകാംഷ, വികാര വിക്ഷോപം പോലുള്ള വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം രക്ത സമ്മര്ധവും കൂട്ടുന്നു. 55 വയസിനു താഴെയുള്ളവര്‍ക് പ്രഷര്‍ ഉണ്ടാകുന്ന പ്രധാന കാരണം ഇതാണ്.
മേല്പറഞ്ഞ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ആകുമ്പോള്‍ അത് കിട്‌നിയെയും പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തില്‍ ആഹാരവും മറ്റും ദഹിച്ചതിനു ശേഷമുള്ള പഴ്വസ്തുക്കളും ജലവും ഉപയോഗിച്ചാണ് വൃക്കകള്‍ മൂത്രം ഉണ്ടാകുന്നത്. ഉയര്‍ന്ന bp കാരണം അങ്ങോട്ടുള്ള രക്ത ഓട്ടം കുറയുമ്പോള്‍ അവിടെ ആഞ്ചിയോ ടെന്‍സിന്‍, റെനിന്‍, ആള്‌ടോ സ്ടീരോണ്‍ മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവയുടെ സാന്നിധ്യം ഉപ്പിനെ അരിച്ചു കളയുന്ന വൃക്കയുടെ കഴിവിനെ കുറയ്ക്കുന്നു. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടക്കുന്നു. ഇത് പ്രഷര്‍ കൂടാന്‍ കാരണം ആകുന്നു.
ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ bp കൂടുന്നു. നാം ഉപ്പ് കൂടുതല്‍ കഴിക്കുമ്പോള്‍ (ഉപ്പ് – സോഡിയം ക്ലോരൈട്) അതിലെ സോഡിയം ആണ് പ്രശ്‌നക്കാരന്‍. കാരണം ഇവന്‍ ശരീരത്തിലെ പേശികളില്‍ കടക്കുമ്പോള്‍ കാത്സ്യത്തെ കൂടെ എപ്പോഴും കൊണ്ടുപോകുന്നു. കാത്സ്യം കാത്സ്യം പേശികളില്‍ കടന്നാല്‍ പേശികള്‍ മുറുകുന്നു. രക്ത കുഴലിന്റെ ഭിത്തികളിലെ പേശികളിലും ഇവയെത്തുന്നു. അതിന്റെ കൂടെ കൊളസ്‌ട്രോളും കൂടിയുണ്ടെങ്കില്‍ അതിലെ കൊഴുപ്പും കാല്‍സ്യത്തിന്റെ കൂടെ രക്ത കുഴലിന്റെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്നു. തലച്ചോറിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ ഇവയെത്തിയാല്‍ സ്വാഭാവികമായും അവയുടെ ഉള്‍വ്യാസം വീണ്ടും കുറയുകയും bp കൂടുമ്പോള്‍ രക്തക്കുഴല്‍ പൊട്ടി രക്ത സ്രാവം (hemorrhage ) അല്ലെങ്കില്‍ രക്തം കട്ടിപിടിച്ച് രക്തയോട്ടം നില്‍കുകയും (thrombosis ) ചെയ്യുന്നു. hemorrhage ആയാലും thrombosis ആയാലും, ശരീരത്തിന്റെ ഒരു ഭാഗം തളരുകയും സംസാരശേഷി നഷ്ടപെടുകയും ചെയ്യാം. ചെറുതായി രക്തസ്രാവം ഉണ്ടായാല്‍ ചിലപ്പോള്‍ നാം അറിഞ്ഞില്ലെന്നു വരാം. പക്ഷെ ഓര്മ ശക്തിയില്‍ കുറവുണ്ടാകും. അങ്ങിനെ ഒരു രോഗം പല രോഗങ്ങള്‍ക് കാരണം ആകുന്നു.
വ്യായാമമോ ജോലിയോ ചെയ്യാതിരുന്നാല്‍ . ഏതു രോഗത്തെ പോലെയും രക്ത സമ്മര്ധവും കൂടുന്നു. വ്യായാമം ചെയ്യാതിരുന്നാല്‍ ദുര്‌മേധസ്സും കൂടുന്നു. രക്തക്കുഴലിന്റെ ഭിത്തികളില്‍ കൊഴുപ്പും കാത്സ്യവും മറ്റും അടിഞ്ഞു കൂടുന്നു. കുഴലിന്റെ ഉള്‍വ്യാസം കുറയുകയും പ്രഷര്‍ കൂടുകയും ചെയ്യുന്നു.
ചില ഗര്‍ഭിണികളില്‍ 6 – 7 മാസം പ്രായമാകുമ്പോള്‍ പ്ലാസെന്ടയുമായി ബന്ധപ്പെട്ടു ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും അത് bp കൂടാന്‍ കാരണം ആകുകയും ചെയ്യുന്നു. പക്ഷെ ഇത് പ്രസവം കഴിയുമ്പോള്‍ നോര്‍മല്‍ ആകുന്നു. ചില രോഗങ്ങളുടെ പാര്ശ്വ ഭലമായി സെകണ്ടരി രക്ത സമ്മര്ദം ഉണ്ടാകാറുണ്ട്. ഉദാ: വൃക്കയുടെ മുകളില്‍ പറ്റി പിടിച്ചിരിക്കുന്ന ഗ്രന്ധിയാണ് അദ്രീനല്‍ ഗ്രന്ഥി. ഇവയിലുണ്ടാകുന്ന കാന്‍സര്‍ bp കൂട്ടുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

ജീവിത രീതിയിലെ മാറ്റം ആണ് പ്രധാനമായും വേണ്ടത്.
130 – 80 നും 139 -89 നും ഇടയില്‍ അല്ലെങ്കില്‍ 140 – 90 വരെ നില്കുന്നവര്ക് 30 മിനുട്ട് ഏരോബിക് വ്യായാമം (നടത്തം, ജോഗിംഗ് തുടങ്ങിയവ) ചെയ്താല്‍ മതി. വ്യായാമം ചെയ്യുമ്പോള്‍ ശീരത്തിലെ കൊഴുപ്പ് എരിഞ്ഞില്ലതാകുന്നു. വിയര്‍ത്തു ഉപ്പു വെളിയില്‍ പോകുന്നു.
ഉപ്പ് കുറയ്ക്കുക. അച്ചാര്, പപ്പടം, ഉപ്പിലിട്ടത്, ഉപ്പിട്ട മറ്റു ആഹാരങ്ങള്‍ ഇവ കുറയ്ക്കുക.
പച്ചകറികളും, പഴങ്ങളും ധാരാളം കഴിക്കുക. ഇവകൊണ്ടൊന്നും കുറവില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു മരുന്ന് കഴിക്കുക. ജീവിത ചിട്ടകളിലൂടെ മൂന്നു പ്രാവശ്യം ചെക്ക് ചെയ്തതിനു ശേഷം കുറഞ്ഞില്ലെങ്കില് മാത്രമേ ഡോക്ടര്‍ മരുന്ന് കഴിക്കാന്‍ പറയുകയുള്ളൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *