Disease

കോവിഡ് 19: കോഴിക്കോട് മെഡി.കോളജിൽ 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ

കോഴിക്കോട്: മണിയൂരിൽ നിന്നെത്തിയ യുവതിയുടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ. വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ആരോഗ്യ പ്രവർത്തകരാണിവർ.വ്യാഴാഴ്ചയാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ളവരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഡോക്ടർമാർ പരിശേധിച്ചിരുന്നു. 50 ആരോഗ്യ പ്രവർത്തകരുടെ സാമ്പിൾ ഇന്നലെ ശേഖരിച്ചു.ബാക്കിയുള്ളവരുടെ സാമ്പിൾ ഇന്നടുക്കും.
മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും
ഈ സ്ത്രീയുമായി സമ്പർക്കത്തിലേർപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളെയടക്കം നിരീക്ഷണത്തിൽ വിടും. ഈ സ്ത്രീക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്നറിയില്ല.
കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നില്ലെന്ന് DMO പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *