കോവിഡ് 19: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി

പരിശോധനയ്ക്കയച്ചത് 6000 സ്രവ സാംപിളുകള്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് (04.06.20) അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (64), കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ബാലുശ്ശേരി വട്ടോളി സ്വദേശി (29), തൂണേരി സ്വദേശി (39), താമരശ്ശേരി സ്വദേശി (40), കൊയിലാണ്ടി നടേരി സ്വദേശി (53) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇതോടെ രോഗം ഭേദമായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 42 ആയി. ആകെ 88 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇപ്പോള്‍ 45 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 17 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 23 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലും 3 പേര് കണ്ണൂരിലും ഒരു എയര്‍ ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും 2 വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് ക്യാന്‍സര്‍ സെന്ററിലും കണ്ണൂര്‍ ജില്ലയിലെ ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഇന്ന് 267 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 6000 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5612 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 275 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.