Architecture

കോഴിക്കോട് മെഡി.കോളെജിലെ 163 ജീവനക്കാർ ക്വാറന്‍റീനിൽ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളെജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടിയ രണ്ടു പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനാൽ ഡോക്റ്റർമാരുൾപ്പെടെ 163 പേരോടു ക്വാറന്‍റീനിൽ കഴിയാൻ നിർദേശം. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരനും ഗർഭിണിക്കും കോവിഡ് ബാധയുള്ളതായി തെളിഞ്ഞിരുന്നു. വയറുവേദനയുമായെത്തിയ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വേണ്ടി പീഡിയാട്രിക് സർജറി വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇതിനിടെ, സംശയം തോന്നിയാണ് ഡോക്റ്റർമാർ കോവിഡ് പരിശോധന നടത്തിയത്.
ഗർഭിണി ഗൈനക്കോളജി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ക്വാറന്‍റീനിൽ കഴിയുന്ന ഡോക്റ്റർമാർ ഉൾപ്പെടെ പലരുടെയും സ്രവം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും ഫലം നെഗറ്റിവ് ആണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *