Uncategorized

കോവിഡ് സംശയം; നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു. മെയ് 20നാണ് ഇവർ ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ചികിൽസക്കായി തൃശൂർ ഗവമെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് 22നാണ് അര്‍ബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനിടയില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നീരിക്ഷണത്തില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ സ്രവ സാംപിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *