Disease

വ്യാജ വൈദ്യന്‍മാരെകൊണ്ട് വഴിനടക്കാന്‍ കഴിയുന്നില്ല: സലിംകുമാര്‍

കോഴിക്കോട് : വ്യാജ വൈദ്യന്‍മാരെ കൊണ്ട് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെന്ന് നടന്‍ സലിംകുമാര്‍. ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാരക രോഗങ്ങള്‍ക്കു പോലും പച്ച വെള്ളവും മന്ത്ര വാദവും നല്‍കി ചികിത്സ നടത്തുന്നവരുടെ പിടിയില്‍ നിന്നും സാക്ഷര കേരളം കരകയറുന്നില്ലെങ്കില്‍ നമ്മള്‍ നടക്കുന്നത് മുന്നോട്ടല്ല, പിറകോട്ടാണെന്നും സലിംകുമാര്‍. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക്  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുഭവമാണ് എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. കരളിന് അസുഖം ബാധിച്ചപ്പോള്‍ ജീവിക്കാനുള്ള മോഹം കൊണ്ട് ഒരു പാട് അബദ്ധങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ട്. ഒന്നും എന്റെ താല്‍പര്യങ്ങളായിരുന്നില്ല. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധങ്ങളായിരുന്നു. വെറുതേ വഴങ്ങി കൊടുത്തു. എന്നാല്‍ അതൊക്കെ എന്റെ അസുഖത്തെ മാരകമാക്കാനേ ഉപകരിച്ചുള്ളൂ. ആസ്റ്റര്‍ മിംസിന്റ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക്   കോഴിക്കോട് ഉദ്ഘാടനം ചെയ്യുമ്പോള്‍ എനിക്ക് പറയാനുള്ളത് ഇതുപോലെ ഏറ്റവും ആധുനികമായി, നൂതന ചിക്തയുള്ള ആശുപത്രികളില്‍ ചികിത്സാ സഹായം തേടണമെന്നാണ്. കാന്‍സറടക്കം ഒരു രോഗവും മാരകമല്ല. അത് മാരകമാവുന്നത് തെറ്റായ ചികിത്സാ വിധികളിലേക്ക് ഗതികേടുകൊണ്ട് നമ്മള്‍ കടന്നു ചെല്ലുമ്പോള്‍ മാത്രമാണ്. തുടക്കത്തില്‍തന്നെ പേടിയേതുമില്ലാതെ നമ്മള്‍ കടന്നുചെന്നാല്‍ ഏത് മാരകരോഗവും പടിക്ക് പുറത്താണെന്നും സലിംകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമഗ്രമായ രീതിയില്‍ ഗ്യാസ്ട്രോ കാന്‍സറുകളെ സമീപിക്കുവാന്‍ സാധിക്കുന്ന മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളുടേയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ഏകോപനമാണ് ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്കിന്റെ പ്രധാന സവിശേഷതയെന്ന് ഡോ. അനീഷ് കുമാര്‍ പറഞ്ഞു.  ചടങ്ങില്‍ ആസ്റ്റര്‍ ഫാമിലി കാര്‍ഡ് സലിംകുമാര്‍ ലയേണ്‍സ് ഗ്ലോബല്‍ സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍  രാജേഷ് കുഞ്ഞപ്പന് നല്‍കി ഉദ്ഘാടനം ചെയ്തു. സിഡിഎ കോളനി പ്രിവിലേജ് കാര്‍ഡ് സലീംകുമാറില്‍ നിന്നും കൗണ്‍സിലര്‍ ബിജു ഏറ്റുവാങ്ങി. ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, സി.ഒ.ഒ. സമീര്‍ പി.ടി, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരന്‍, ഡോ. ടോണി ജോസ്, ഡോ.എബ്രഹാം മാമന്‍, ഡോ.കെ.ജി.രാമകൃഷ്ണന്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ.സതീഷ് പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ആസ്റ്റര്‍ മിംസിന്റ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക്  ടൗണ്‍ ഹാളില്‍ നടന്‍ സലിംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍, ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, സി.ഒ.ഒ. സമീര്‍.പി.ടി, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരന്‍, ഡോ. ടോണി ജോസ്, ഡോ.എബ്രഹാം മാമന്‍, ഡോ.കെ.ജി.രാമകൃഷ്ണന്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ.സതീഷ് പത്മനാഭന്‍, കൗണ്‍സിലര്‍ ബിജു തുടങ്ങിയവര്‍ സമീപം

Related Posts

Leave a Reply

Your email address will not be published. Required fields are marked *