Lifestyle

സാമ്പത്തികം വഴിമുടക്കുമ്പഴും വികസനത്തിനും ആരോഗ്യത്തിനും മുന്‍ഗണന

ബജറ്റ് സ്വാഗതാര്‍ഹം: ആസാദ് മൂപ്പന്‍

കോഴിക്കോട്: സംസ്ഥാനം നേരിടുന്ന അതീവ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വികസനത്തിനും ആരോഗ്യ-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള ധനമന്ത്രി തോമസ് ഐസകിന്റെ സംസ്ഥാന ബഡ്ജറ്റ് അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംങ് ഡയരക്ടറുമായ ഡോ.ആസാദ് മൂപ്പന്‍.പ്രവാസി ക്ഷേമത്തിനായി നീക്കിവെച്ച 90കോടി മണലാരണ്യത്തില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ക്കുള്ള പ്രതീക്ഷയും ആശ്വാസവുമാണ്. ഇടതുസര്‍ക്കാര്‍ തുടങ്ങിയ ലോക കേരള സഭ ഇതിനകം അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധേയമായതാണ്. പ്രവാസി മലയാളികള്‍ക്ക് അവര്‍ അനുഭവിക്കുന്ന നൂറുകണക്കായ പ്രശ്‌നങ്ങള്‍ ഭരണാധികാരികള്‍ക്ക് മുമ്പില്‍ ഇറക്കിവെക്കാന്‍ അവസരം നല്‍കുന്ന ലോക കേരളസഭയ്ക്ക് നീക്കിവെച്ച 13കോടി പ്രവാസികളായ ലക്ഷക്കണക്കിന് കേരളീയര്‍ക്ക് ആവേശം പകരുന്നതാണ്. ബജറ്റില്‍ 9651കോടിരൂപ ആരോഗ്യമേഖലയ്ക്കായി ഒരുസര്‍ക്കാര്‍ നീക്കിവെക്കുമ്പോള്‍ പൗരന്‍മാരുടെ ആരോഗ്യത്തിന് സര്‍ക്കാര്‍ നല്‍കുന്ന കരുതല്‍ എടുത്ത് പറയേണ്ടതില്ല. കാരുണ്യ പദ്ധതിക്കായി 700 കോടി നീക്കിവെച്ചത് സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനുള്ള പ്രത്യേക ശ്രദ്ധതന്നെയാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും നല്ലൊരു തുക ബജറ്റ് വകയിരുത്തിയിരിക്കുന്നു. ഒപ്പം പാലിയേറ്റീവ് കെയര്‍ രംഗത്തേയും കീമോതെറാപ്പി മേഖലയേയും അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ആസാദ് മൂപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *