Disease

ആസ്റ്റര്‍ മിംസില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളുടെ സംഗമവും ഓണാഘോഷവും നടന്നു.

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍  ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളുടെ സംഗമവും ഓണാഘോഷവും നടന്നു.  വാവാസ് ഡേ  ഔട്ട് എന്ന പേരിലുള്ള  സംഗമം  സിനിമാതാരം നിര്‍മല്‍പാലാഴി ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് സര്‍ജറിവിഭാഗം മേധാവി ഡോ.എബ്രഹാംമാമനെ കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേര്‍ന്ന്  ആദരിച്ചു. മിംസില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളും  പീഡിയാട്രിക വിഭാഗം ഡോക്ടര്‍മാരും  പങ്കെടുത്തു.  വാവാസ് ഡേ ഔട്ട് എന്ന പരിപാടിയുടെ എട്ടാം  എഡിഷന്‍റെ ഭാഗമായി നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി ക്വിസ്, പോസ്റ്റർ ഡിസൈൻ,  പൂക്കളമല്‍സരം എന്നിവ നടന്നു. ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഡോ.എബ്രഹാംമാമൻ, ഡോ. പ്രീതാ രമേശ്, ഡോ.ബിനീഷ്, ഡോ.നജ്ജ എന്നിവര്‍  നേതൃത്വം നല്‍കി. സര്‍ജറി പൂര്‍ത്തികരിച്ച നവജാതശിശുക്കളുള്‍പ്പെടെ 150 ല്‍പരം കുഞ്ഞുങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിജയകരമായി ശാസ്ത്രക്രിയ പൂർത്തിയാക്കിയ കുഞ്ഞുങ്ങളുടെ ഓണാഘോഷവും സംഗമവും ആസ്റ്റർ മിംസിൽ നടന്നപ്പോൾ

Related Posts

Leave a Reply

Your email address will not be published. Required fields are marked *