ബെല്ലി ഡാൻസുമായി കിങ് ഖാന്റെ മകൾ

ലോക്ഡൗൺ കാലത്ത് പാചകം മുതല്‍ ഡാന്‍സ് പ്രാക്ടീസും വര്‍ക്ക് ഔട്ട് വ്യത്യസ്തതകളുമായി താരങ്ങൾ തിളങ്ങിയപ്പോൾ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ മകളും മാറിനിന്നില്ല. ഓണ്‍ലൈന്‍ ബെല്ലി ഡാന്സിലാണ് 20കാരിയായ സുഹാന ഖാൻ പ്രാക്റ്റീസ് ചെയ്യുന്നത്. മുംബൈയിലെ വീട്ടില്‍നിന്നുള്ള സുഹാനയുടെ പ്രാക്റ്റീസ് ഇതിനകം വൈറലായി.
സുഹാനയുടെ ബെല്ലി ഡാന്‍സ് ട്രെയിനര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോക്ഡൗണ്‍ കാലത്തിനു മുന്‍പും പിന്‍പുമുള്ള ബെല്ലി ഡാന്‍സ് സെഷന്റെ ചിത്രമാണ് സുഹാനയുടെ ട്രെയിനര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡിസംബര്‍ 2019 ലെയും മേയ് 2020 ലെയും ചിത്രങ്ങള്‍ ചേര്‍ത്തൊരു കൊളാഷ് ഫോട്ടോ ആണ് ട്രെയിനര്‍ സഞ്ജന പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെയാണ് സുഹാന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കിയത്. ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്കിലെ പഠനശേഷം അടുത്തിടെയാണ് സുഹാന മുംബൈയിലെ വീട്ടില്‍ തിരികെ എത്തിയത്. ‘ദ് ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്നൊരു ഷോര്‍ട്ട് ഫിലിമും അടുത്തിടെ ചെയ്തിരുന്നു. അഭിനയത്തില്‍ താൽപര്യമുള്ള സുഹാനയ്ക്ക് കോളജ് പഠനകാലത്ത് നാടകത്തിനു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.