Fitness

അമിതവണ്ണ ശസ്ത്രക്രിയ അപകടകരമല്ല

അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെക്കുറിച്ച് പലർക്കും ആശങ്ക പ്രകടമാണ്. ഇതിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ആശങ്കകൾക്കിടവയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര അവബോധമുണ്ടായാൽ സംഗതി എളുപ്പമാണെന്നു കാണാം.
അമിതവണ്ണ ശസ്ത്രക്രിയ ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ എന്നും അറിയപ്പെടുന്നു. ശരീരഭാരത്താൽ കൂടുതല്‍ ബുദ്ധിമുട്ടുന്നവർക്കും വ്യായാമം, ഭക്ഷണനിയന്ത്ര ണം എന്നിവവഴി ഭാരം നിയന്ത്രിക്കാൻ കഴിയാത്തവർക്കുമാണ് ഇതു പൊതുവെ നിർദേശിക്കുന്നത്.

ശസ്ത്രക്രിയ ആർക്കെല്ലാം?

അമിതവണ്ണം താഴെ പറയുന്ന രീതിയിൽ കൂടുതലുള്ളർക്കും അതിന്റെ പാർശ്വഫലങ്ങൾ ഉള്ളവർക്കും WHO (World Health Organisation) ഈ ശസ്ത്രക്രിയ നിർദേശിക്കുന്നത് (For Asian Population)
∙ അമിതവണ്ണമുള്ള വ്യക്തിക്ക് BMI 37/kg M2നേക്കാൾ കൂടുതലാണെങ്കിൽ
∙ അമിതവണ്ണമുള്ള വ്യക്തിക്ക് BMI 32/kg M2 കൂടുതലും പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, കൂടിയ കൊളസ്ട്രോൾ, ശ്വാസതടസ്സം തുടങ്ങിയവ ഉണ്ടെങ്കിൽ.
∙ ഭക്ഷണ നിയന്ത്രണവും ചികിത്സയും വഴി ഭാരം നിയന്ത്രി ക്കാൻ കഴിയാത്തവർക്ക്.
ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർ 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.
എന്തൊക്കെയാണ് അമിതവണ്ണരോഗത്തിന്റെ സൂചനകൾ?
അമിതവണ്ണമുള്ളവരിൽ താഴെ കൊടുത്തിരിക്കുന്ന രോഗാവസ്ഥകൾക്ക് സാധ്യതയുണ്ട്

  • ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം
  • കൂടിയ രക്തസമ്മർദം
  • പ്രമേഹം
  • കൂടിയ കൊളസ്ട്രോൾ
  • ചിലതരം കാൻസർ
  • പിത്തസഞ്ചിയിലുണ്ടാകുന്ന കല്ലുകൾ
  • ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് രോഗം
  • ശ്വാസസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കത്തെ തടസ്സപ്പെ ടുത്തുന്ന താൽക്കാലിക ശ്വാസതടസ്സം, ആസ്മ
  • അസഹനീയമായ സന്ധിരോഗങ്ങൾ (മുട്ടിൽ വരാവുന്ന തേയ്മാനം), സന്ധിവാതം (രക്തവാതം).ബോഡി മാസ് ഇൻഡക്സ് (BMI)പ്രായപൂർത്തിയായ വ്യക്തിയുടെ ശരീരഭാരവും ഉയരവും അടിസ്ഥാനമാക്കി ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണ ക്കാക്കുന്നതാണിത്. BMI( ഒരു വ്യക്തിയുടെ തടി അളക്കാ നുള്ള മാനദണ്ഡമാണ് BMI. BMI നോക്കിയാണ് ഒരു വ്യക്തി തടി കൂടുതലുണ്ടോ ഉണ്ടെങ്കിൽ എത്ര എന്ന് നിശ്ചയിക്കു ന്നത്.) കണക്കാക്കുന്നത് ഒരു വ്യക്തിയുടെ തൂക്കം ബൈ സ്ക്വയർ ഓഫ് ഉയരം ഉദാ: ഒരു വ്യക്തിയുടെ തൂക്കം 100 കിലോഗ്രാം, ഉയരം 5 അടി (150 സെമീ. അതായത് 1.5 മീറ്റർ), സ്ക്വയർ ഓഫ് ഉയരം = 1.5 X 1.5 = 2.25 മീറ്റർ. അതിനാൽ ആ വ്യക്തിയുടെ BMI = 100/2.25 = 44.4 kg/mt2). BMI കണക്കാക്കാൻ ഇപ്പോൾ മൊബൈൽ ആപ്പുകളും ലഭ്യമാണ്.

സൗന്ദര്യവർധക ശസ്ത്രക്രിയയല്ല

അമിതവണ്ണമുള്ളവർക്കെല്ലാം ഈ ശസ്ത്രക്രിയ സാധാരണ മായി നിർദേശിക്കാറില്ല. ഭക്ഷണനിയന്ത്രണത്തിലൂടെയോ വ്യായാമത്തിലൂടെയോ അമിതവണ്ണം നിയന്ത്രിക്കാൻ കഴിയാ ത്തവർക്ക് വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്യേണ്ട സങ്കീർണ ശസ്ത്രക്രിയയാണിത്. അമിതവണ്ണ ശസ്ത്രക്രിയ കേവലം സൗന്ദര്യവർധക ശസ്ത്രക്രിയയല്ലാത്തതിനാൽ ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഡോക്ടർ‌ രോഗിയോട് വിശദമായി സംസാരിച്ച് മനസ്സിലാക്കണം. ശസ്ത്രക്രിയയ്ക്കു ശേഷം ഭക്ഷണക്രമത്തിലും ജീവിതരീതിയിലും സമാനമായ മാറ്റത്തിനു രോഗി മാനസികമായി തയാറെടുക്കണം.

പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുമോ?

ഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ അമിതവണ്ണം സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യുന്നു. അമിതവണ്ണ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരിൽ ഭൂരിപക്ഷത്തിനും ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അത് പൂർണമായും ഇല്ലാതാകുകയോ അതിന്റെ തീക്ഷ്ണത കുറയുകയോ ചെയ്യു ന്നുണ്ട്. അമിതവണ്ണം മൂലമുണ്ടാകുന്ന മറ്റു പല രോഗാവസ്ഥ കൾക്കും ഈ ശസ്ത്രക്രിയ പരിഹാരമാണെന്ന് പല പഠനങ്ങ ളും വെളിപ്പെടുത്തുന്നു. ബരിയാട്രിക് ശസ്ത്രക്രിയയിലൂടെ അധികഭാരത്തിന്റെ നല്ലൊരു ശതമാനം കുറയ്ക്കാം. സ്ലീവ് ഗ്യാസ്ട്രക്ടമി ചെയ്യുന്നതിലൂടെ രോഗിയുടെ അധികഭാരം 60 മുതൽ 80 ശതമാനം വരെ കുറയും. ശസ്ത്രക്രിയയ്ക്കു ശേഷം ഓരോ ആഴ്ചയിലും 1/2 മുതൽ 1 കി ഗ്രാം വരെ കുറയും. ഇത് മാസങ്ങളോളം തുടരുന്നത് ആരോഗ്യകരമായ ജീവിതത്തി ലേക്കു മടങ്ങാൻ രോഗിയെ സഹായിക്കുന്നു. ഗ്യാസ്ട്രിക് സ്ലീവ് സർജറിയിലൂടെ ആമാശയത്തിന്റെ വലുപ്പം കുറച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കുടലുകൾക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നാണ് സ്ലീവ് ഗ്യാസ്ട്രക്ടമിയുടെ മെച്ചം.

ഗ്യാസ്ട്രിക് ബൈപാസ് സർജറി ആർക്കെല്ലാം?

ഗ്യാസ്ട്രിക് ബൈപാസ് സർജറി വളരെ ചുരുക്കം വ്യക്തികൾ ക്കേ ആവശ്യമായി വരുന്നുള്ളൂ. ഇത് ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനോടൊപ്പം കുടലിന്റെ ചെറിയൊരു ഭാഗവും ബൈപാസ് ചെയ്യുന്നു. എല്ലാ അമിതവണ്ണ ശസ്ത്ര ക്രിയകളും താക്കോൽദ്വാരം വഴിയാണ് ചെയ്യുന്നത്. ഭാരം കുറയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ വഴി ആരോഗ്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും.

പാർശ്വഫലങ്ങൾ

ഏതൊരു ശസ്ത്രക്രിയയിലും ഉള്ളതുപോലെ ചെറിയ അസ്വാസ്ഥ്യങ്ങൾ പ്രകടമാണെങ്കിലും സാധാരണയായി ഗൗരവമുള്ള ബുദ്ധിമുട്ടുകൾ രോഗികൾ അനുഭവക്കേണ്ടി വരില്ല. താഴെ പറയുന്നവയാണ് സാധാരണയായി അനുഭവ പ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ.∙ ഛർദ്ദി∙ ഭക്ഷണ ക്രമീകരണം പോഷകാഹാരക്കുറവിനു കാരണമാ യേക്കാം∙ പിത്തസഞ്ചിയിൽ കല്ല് ചിലപ്പോൾ ഉണ്ടാകാം∙ ചില രോഗികളിൽ മനംപുരട്ടൽ, ഛർദ്ദി, വയർവീർക്കൽ, വയറിളക്കം, അമിതമായ വിയർപ്പ്, വായുകോപം, തലചുറ്റൽ എന്നിവ.∙ ഗർഭധാരണം താൽക്കാലികമായി ഒഴിവാക്കേണ്ടതാണ്.

MINIMUM USAGE FEE £35. Please call Rex Features on 020 7278 7294 with any queries Mandatory Credit: Photo by Juice/REX/Shutterstock (7535514a) MODEL RELEASED Overweight couple eating ice cream cones VARIOUS

അമിതവണ്ണ ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കം ആവശ്യമോ?

കൃത്യമായ തയാറെടുപ്പോടെയാണ് അമിതവണ്ണ ശസ്ത്രക്രി യയ്ക്ക് വിധേയമാക്കേണ്ടത്. മിക്കവാറും സന്ദർഭങ്ങളിൽ ശസ്ത്രക്രിയയ്ക്ക് ഒരാഴ്ച മുൻപ് പ്രത്യേക ഡയറ്റ് പാലിക്കേ ണ്ടതായുണ്ട്. ഡയറ്റ് കരളിനെ സങ്കോചിപ്പിക്കുകയും ഉദര ത്തിലെ കൊഴുപ്പ് കുറയ്ക്കുകയും കുറയ്ക്കുകയും ചെയ്യുന്നത് അമിതവണ്ണ ശസ്ത്രക്രിയ സുരക്ഷിതമായി ചെയ്യുന്നതിന് സഹായകമാണ്. ശസ്ത്രക്രിയ്ക്കായി നേരത്തെ ആശുപത്രി യിൽ എത്തുകയും പരിശോധനകൾക്കു രോഗി തയാറെടുക്കു കയും ചെയ്യണം. ശസ്ത്രക്രിയയ്ക്ക് ശേഷം പാലിക്കേണ്ട ജീവിതചര്യയെക്കുറിച്ച് മനസിലാക്കി ശസ്ത്രക്രിയയ്ക്കായി മാനസികമായി തയാറെടുക്കണം.

ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ രണ്ടു തരം ഉണ്ട്. റെസ്ട്രക്റ്റീവ് സർജറി: സ്ലീവ് ഗ്യാസ്ട്രക്റ്റമി ഒരു റെസ്ട്ര ക്ടീവ് സർജറിയാണ്. ഇവിടെ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു നിയന്ത്രി ക്കുന്നു. ഉദാഹരണമായി സാധാരണ ഒരാളുടെ ആമാശയം ഉൾക്കൊള്ളുന്നത് 3–4 ഇഡ്ഡലിയാണ്. ശസ്ത്രക്രിയയ്ക്കു ശേഷം, അതിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 1 ഇഡ്ഡലി യാണ്. പിന്നീട് കൂടാം. ഊർജ്ജം വലിച്ചെടുക്കുന്നത് കുറ യ്ക്കുന്ന സർജറി: ഇവിടെ ശസ്ത്രക്രിയ വഴി ആമാശയ ത്തിന്റെ വലുപ്പം കുറയ്ക്കുകയും ചെറുകുടലിന്റെ ഒരു ഭാഗം ബൈപാസ് ചെയ്യുകയും ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്നതു കുറയുകയും ചെയ്യുന്നു.
ഗ്യാസ്ട്രിക് സ്ലീവ് സർജറിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി ഒന്നു കൂടി വലിയ സർജറി യാണ്. ഇതിൽ ചെറുകുടലും വയറും തമ്മിൽ ഒരു പുതിയ ബന്ധം ഉണ്ടാവുന്നു. രണ്ടും നല്ല ഫലമാണ് നൽകുക. എന്നി രുന്നാലും ഭൂരിഭാഗവും രോഗികൾക്കും ഗ്യാസ്ട്രിക് സ്ലീവ് സർജറി വഴി അമിതവണ്ണത്തെ നിയന്ത്രിക്കാൻ കഴിയും. അപകടസാധ്യതകളുടെ തോത് ഗ്യാസ്ട്രിക് ബൈപ്പാസ് സർജറിയെക്കാളും കുറവാണ് ഗ്യാസ്ട്രിക് സ്ലീവ് സർജറിയിൽ. പോഷകാഹാരക്കുറവു പോലുള്ള ബുദ്ധിമുട്ടുകളുടെ തോതും കുറവാണ്. ഗ്യാസ്ട്രിക് സ്ലീവ് സർജറിയിൽ.

ഭൂരിഭാഗം രോഗികൾക്കും ശസ്ത്രക്രിയയ്ക്കു ശേഷം ചെറിയ രീതിയിലുള്ള വേദന ഉണ്ടാകും. പക്ഷേ മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാൻ കഴിയും.
ശസ്ത്രക്രിയയ്ക്കു ശേഷം 2–4 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. ചിലപ്പോൾ നേരത്തെയോ അല്ലെങ്കിൽ വൈകിട്ടോ ആവാം. ഭൂരിഭാഗം രോഗികളും ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ജോലിയിൽ പ്രവേശിക്കാറുണ്ട്.
ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തിന് ചില ന്യൂട്രിയന്റ്സിനെ കുടൽ വഴി വലിച്ചെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നു. എന്നിരുന്നാലും പലതരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും വിറ്റമിൻ ഗുളികകളും വഴി ഈ പോരായ്മകൾ കുറയ്ക്കാനും ഇല്ലാതാക്കാനും കഴിയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *