Lifestyle

സ്ത്രീകളും ഉറക്കവും

നല്ല ഉറക്കം അമൂല്യമാണ്. അത് നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഫലവത്താക്കുന്നു. തലച്ചോറിനെ സൂക്ഷ്മമാക്കുന്നു. മനസ്സിന് നിയന്ത്രണവും സമാധാനവും നല്‍കുന്നു. നിദ്ര ദൈവത്തിന്റെ ദാനമാണ്. മനുഷ്യന്റെ (സ്ത്രീയുടെ) ആവശ്യവും അവകാശവുമാണ്. സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ പുരുഷനൊപ്പം തുല്യമായ പരിഗണനകള്‍ എല്ലായിടത്തും ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തില്‍, തൊഴിലിടങ്ങളില്‍, അങ്ങിനെ എല്ലായിടത്തും. എന്നാല്‍ വീട്ടിനുള്ളില്‍ അവര്‍ പലപ്പോഴും വീട്ടമ്മയോ ഭാര്യയോ ആയി ഒതുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയൊരവസ്ഥയില്‍ സ്വന്തം ആരോഗ്യം അവരുടെ മാത്രം പ്രശ്‌നമാകുന്നു. അത് തിരിച്ചറിഞ്ഞ് ജോലികള്‍ ക്രമീകരിച്ച് മക്കളടക്കം എല്ലാവര്‍ക്കും വിഭജിച്ച് കൊടുത്ത് ശാന്തമായ ഉറക്കം എട്ട്മണിക്കുറെങ്കിലും ശീലിക്കുന്നില്ലെങ്കില്‍ ജീവിതം കൈപ്പിടിയില്‍ നിന്നും വഴുതിപ്പോകുന്ന അവസ്ഥയ്ക്ക് അധികകാലം വേണ്ടിവരില്ല. അതിന് അവരേക്കാളേറെ ബോധവാന്മാരാകേണ്ടത് അവളുടെ ഭര്‍ത്താവാണ്, മക്കളാണ്, കുടുംബമാണ്…

ഉറക്കസംബന്ധമായ രോഗങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്

  • മറ്റ് രോഗങ്ങളെ പോലെ ഇത് ഒരു രോഗമായി തിരിച്ചറിയുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യപ്പെടുന്നില്ല.
  • ഉറക്കമില്ലായ്മയും ഉറക്കക്കൂടുതലും മാനസികവും ശാരീരികവുമായ രോഗങ്ങളുടെ ബാഹ്യലക്ഷണങ്ങളാവാം.
  • മരുന്നുകളുടേയും ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗം മൂലം ഒരാളുടെ ഉറക്കം ഇല്ലാതാക്കപ്പെടാം
  • ഈ രോഗങ്ങള്‍ ജീവിതത്തിന്റെ ഏറെക്കുറെ എല്ലാ മേഖലകളെയും ബാധിക്കാനിടയുണ്ട്. തന്മൂലം ഒരു വ്യക്തിയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറയുകയും അതിന്റെ ഫലമായി കുടുംബജീവിതത്തിലും ജോലിയിലും പല നഷ്ടങ്ങളും സംഭവിക്കാനും സാധ്യതയുമുണ്ട്.  

ഉറക്കപ്രശ്‌നങ്ങളെ നന്നായി മനസ്സിലാക്കേണ്ടതിന് അവയെ തരംതിരിക്കേണ്ടത് ആവശ്യമാണ്

  • ഉറക്കമില്ലായ്മ (Insomnia)
  • ഉറക്കത്തിലെ വിചിത്രമായ പെരുമാറ്റം (Parosomnia)
  • ഉറക്കക്കൂടുതല്‍ (Hypersomina)
  • സര്‍ക്കാഡിയന്‍ റിഥം അസ്വസ്ഥത Circadian Rhythm disturbances

Insomnia 


സര്‍വ്വ സാധാരണമായി എല്ലാ മനുഷ്യര്‍ക്കും ജീവിതത്തിന്റെ പല ഘട്ടങ്ങളിലു ം അുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ് ഉറക്കമില്ലായ്മ. സ്ത്രീകളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പലപ്പോഴും നല്ല ഉറക്കം ഒരു സ്വുപ്‌നമായി അവേശഷിക്കുന്നു. ഉറക്കമില്ലായ്മ ഒരു സാധാരണ അവസ്ഥയും ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങളും ജോലി ചെയ്യുന്നവരില്‍ അതിന്റെ ഭാരവും ഉറക്കത്തിന്റെ അളവും ഫലപ്രാപ്തിയും കുറയ്ക്കുന്നു. ഈ പ്രവണത അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും മറ്റ് പല രോഗങ്ങള്‍ക്ക് വഴിതെളിയുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ മൂുലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്. 1. ഏകാഗ്രത ഇല്ലായ്മ2. അപകടങ്ങള്‍3. രക്താധിസമ്മര്‍ദ്ധം4. മാനസിക പിരിമുറുക്കും/വിഷാദരോഗം5. ഹൃദയരോഗം/പക്ഷാഘാതം6. തലവേദന
മേല്‍ പറഞ്ഞത് കൂടാതെ പുതിയ പഠനങ്ങള്‍ അനുസരിച്ച് മനുഷ്യരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ഉറക്കമില്ലായ്മ മൂലം കാന്‍സര്‍ വരെ ഉണ്ടാകാം എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
നല്ല ഉറക്കം ലഭിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ കുറിയ്ക്കുന്നു. 


1. ഉണരാനുള്ള സമയം കൃത്യമായി സെറ്റ് ചെയ്യു. (5.30 AM/6.00 AM)

2. രാവിലെ 20 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക

3. പുലര്‍ച്ചെ 8 മണിക്ക് മുമ്പ് 15 മിനിറ്റ് എങ്ക്ിലും സൂര്യപ്രകാശം ശരീരത്തിന് ലഭിക്കുവാന്‍ അവസംര കൊടുക്കുക

4. ചായ/കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക

5.  മനസ്സിലെ ഉത്തേജിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ എല്ലാം വൈകുന്നേരെ 4 മണിക്ക് ശേഷം ഒഴിവാക്കുക (മദ്യം, ചായ. വാദപ്രതിവാതങ്ങള്‍, വ്യായാമം മുതലായവ)5. സന്ധ്യയ്ക്ക് ശേഷം ടി വി/മൊബൈല്‍ ന്റെ ഉപയോഗം കഴിവതും കുറയ്ക്കുക

6.രാത്രി 8 മണിക്ക് മുമ്പ് തന്നെ ലഘുവായി അത്താഴം കഴിക്കുക

7.ശരീരത്തില്‍ ഉറക്കം അനുഭവപ്പെട്ടതിന് ശേഷം മാത്രം ഉറക്കമുറിയില്‍ പ്രവേശിക്കുക

8.ഉറക്കമുറി ഉറങ്ങുന്നതിന് മാത്രം ഉപയോഗിക്കുക. ഇവിടെ ക്ലോക്ക്/ബ്രൈറ്റ് ലൈറ്റുകള്‍ മുതലായവ ഉണ്ടാവരുത്

9.രാത്രിയില്‍ അമിതമായി വെള്ളം കുടിക്കരുത്.


ഹൈപ്പര്‍ സോംമ്‌നിയ

അമിതമായ ഉറക്കം പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ ഉറങ്ങാന്‍ പാടില്ലാത്ത സാഹചര്യങ്ങൡ ഉറങ്ങിപ്പോവുക. ഇതാണ് ഹൈപ്പര്‍ സോമ്‌നിയ. പലപ്പോഴും രാത്രിയിലെ ഉറക്കത്തിന്റെ ഫലപ്രാപ്തി ഇല്ലായ്മയാണ് ഇതിന് കാരണം. രാത്രിയില്‍ കൂര്‍ക്കം വലിക്കുന്ന ആളുകൡ ചിലര്‍ക്കെങ്കിലും സ്ലീപ്പ് അപ്നിയ എന്ന രോഗാവസ്ഥ ഉണ്ട്. ഇവരില്‍ ഉറക്കമസമയത്ത് വായ്ക്കുള്ളിലെയും ശ്വാസനാളത്തിലെയും മാംസപേശികളുടെ അയവ്, ഘടനാപരമായ വ്യത്യാസങ്ങള്‍ എന്നിവ മൂലം ശ്വാസതടസ്സമുണ്ടാവുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ഉറക്കത്തിന്റെ ഫലപ്രാപ്തി നശിക്കുകയും ചെയ്യുന്നു (ഹൃദയാഘാതം, രക്താധിസമ്മര്‍ദ്ദം, പക്ഷാഘാതം, കാന്‍സര്‍, ഹൃദയതുടിപ്പിലെ വ്യത്യാസങ്ങള്‍ എന്നിങ്ങനെ പലവിധ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന നിശ്ശബ്ദ കൊലയാളിയാണ് നമ്മുടെ കൂര്‍ക്കം വലി. ഇതിനെ ശരിയായിതിരിച്ചറിയാനും കാഠിന്യം തിരിച്ചറിയാനുമായി സ്ലീപ്പ് സ്റ്റഡി അഥവാ പോളിസോംനോഗ്രഫി എന്ന പരിശോധന അത്യന്താപേക്ഷിതമാണ്. വണ്ണം കുറയ്ക്കുന്നതിനാലും വ്യായാമത്താലും ഇതിന്റെ കാഠിന്യം കുറയ്ക്കാമെങ്കിലും മിക്ക രോഗികളിലും സിപാപ്പ് എന്ന ചികിത്സ ആവശ്യമായി വരുന്നു. മറ്റൊരു കാരണം സ്ത്രീകളില്‍ കണ്ടുവരുന്നത് Resless Leg Syndrome  ആണ് . ഈ രോഗികള്‍ക്ക് കാലില്‍ പലവിധത്തിലുള്ള അസുഖകരമായ അനുഭവങ്ങള്‍ പറയാനുണ്ടാവും. പരവേശം, കടച്ചില്‍, തരിപ്പ്, പെരുപ്പ് ഇവയെല്ലാം വിശ്രമവേളകളില്‍ വര്‍ദ്ധിക്കുകയും നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും കുറയുകയും ചെയ്യുന്നു. കിടക്കുമ്പോഴും, ഉറങ്ങുമ്പോഴും ഇത് വളരെ തീക്ഷണത പ്രാപിക്കുകയും തന്മൂലം ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന് പിന്നില്‍ അയണിന്റെയും വിറ്റാമിന്‍സിന്റെയും കുറവാകാം. ഈ രോഗാവസ്ഥയെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഇവരുടെ ഉറക്കപ്രശ്‌നം പരിഹരിക്കപ്പെടും.
ചെറുപ്പം മുതലെ അമിതമായി ഉറങ്ങുകയും ഉറക്കത്തെ നിയന്ത്രിക്കാനുള്ള കഴിവ് തീരെ കുറയുകയും ചെയ്യുന്ന ഒരു രോഗമാണ് narcolepsy. ഈ രോഗികള്‍ പലപ്പോഴും ചിരിക്കുകയോ വികാരഭരിതരാവുകയോ ചെയ്യുമ്പോള്‍ വീണുപോവുകയോ താടിയെല്ലോ മറ്റ് ശരീരഭാഗങ്ങളോ കുഴഞ്ഞ് പോവുകയോ ചെയ്യാറുണ്ട്. ജനിതകമായ ഒരു രോഗമാണിത്. മള്‍ട്ടിപ്പിള്‍ സ്ലീപ് ലാറ്റെന്‍സി ടെസ്റ്റ് എന്ന പരിശോധനയിലൂടെ ഈ അസുഖം സ്ഥിരീകരിക്കുവാന്‍ സാധിക്കും. ഈ രോഗമുള്ളവര്‍ പ്രത്യേകിച്ച് സ്ത്രീകളാണെങ്കില്‍ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ തികച്ചും നിസ്സഹായരായി തീരുന്നു. രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ ചില മരുന്നുകള്‍ കൊണ്ടും പകല്‍സമയത്ത് ഉറങ്ങാനുള്ള അവസരങ്ങള്‍ (Schedule്‌റ Naps) കൊണ്ടും രോഗത്തിന് വളരെ വ്യത്യാസം സൃഷ്ടിക്കാന്‍ സാധിക്കും.


Paro Somnia


ഉറക്കസമയത്ത് എഴുന്നേറ്റ് നടക്കുക, സംസാരിക്കുക, വിചിത്രമായി പെരുമാറുക, ഭയപ്പെട്ട അവസ്ഥയില്‍ത കാണപ്പെടുക, പല്ല് കടിക്കുക, സ്വപ്‌നത്തിലുള്ള അനുഭവങ്ങളെ പുറമെ പ്രകടിപ്പിക്കുക ഇങ്ങനെ ഒരുകൂട്ടം അനുഭവങ്ങളെ Para Somina എന്ന് വിശേഷിപ്പിക്കുന്നു. ഉറക്കത്തിലുണ്ടാവുന്ന അപസ്മാരത്തില്‍ നിന്നും ഇവയെ വേര്‍തിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. Sleep Test, Video EEG എന്നിവ ഇതിന് വളരെ ഉപകാരപ്രദമാണ്.  


Circadien Rhythm disturbance

ചില വ്യക്തികള്‍ വളരെ വൈകി ഉറങ്ങുകയും അതുപോലെ വൈകി ഉണരുകയും ചെയ്യുന്നത് സാധാരണ കാണപ്പെടുന്ന ഒരു പ്രവണതയാണ്. ചിലര്‍ ഇതിന് വിപരീതമായി അതിരാവിലെ ഉണരുകയും ചെയ്യുന്നു. ഇത് വ്യക്തികളുടെ ജീവിത ശൈലിയുടെ മാറ്റമാവാം അല്ലെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമാവാം. ഇത് നമ്മുടെ തലച്ചോറിലെ ക്ലോക്ക് ശരിയാംവണ്ണം പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണ്. ഒരു സ്ലീപ് സ്‌പെഷ്യലിസ്റ്റിനെക്കണ്ട് ഈ ക്ലോക്കിനെ റീ ടെസ്റ്റ് ചെയ്യാന്‍ ശ്രമം നടത്താം. 
മേല്‍ പറഞ്ഞ ഉറക്കസംബന്ധണായ രോഗങ്ങള്‍ എല്ലാം തന്നെ എല്ലാതരത്തിലുള്ള ആളുകളിലും ഉണ്ടാവാം. എന്നാല്‍ സ്ത്രീകൡ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും കൂടുതലായാണ് കണ്ടുവരുന്നത്. ഈ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ പ്രകൃതി മനസ്സിലാക്കി ചികിത്സിച്ചാല്‍ അവര്‍ക്ക് സാമാന്യ അവസ്ഥയിലേക്ക് തിരിച്ചുവരാനും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ കൈവരിക്കുവാനും സാധിക്കും. ഉറക്കം കിട്ടുവാനായി അമിതമായി ഗുളികകള്‍ കഴിക്കുകയും ഉറക്ക കൂടുതലിനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ ഭവിഷ്യത്തുകള്‍ ഉള്ള കാര്യമാണ്. അതുകൊണ്ട ്തന്നെ ഉറക്ക രോഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി ഈ ലഘുലേഘനം സമര്‍പ്പിക്കുന്നു.


ഡോ. സച്ചിന്‍ സുരേഷ് ബാബുസീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ്എപ്പിലപ്‌സി & സ്ലീപ് സ്‌പെഷ്യലിസ്റ്റ്ആസ്റ്റര്‍ മിംസ്, കോഴിക്കോട്‌

Related Posts

Leave a Reply

Your email address will not be published. Required fields are marked *