Home Archive by category Disease (Page 3)
Disease

കോവിഡ് : രാഷ്ട്രീയം മറന്ന് കേരളം ഒന്നിച്ചു നില്‍ക്കണം

കോഴിക്കോട് : അപ്രതീക്ഷിത ദുരന്തമായ കോവിഡ് 19 നെ നേരിടാന്‍ ജനങ്ങളുടെ യോജിച്ച അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍
Disease

ഡെങ്കിപ്പനിക്കെതിരെ കരുതിയിരിക്കുക

കോഴിക്കോട്: കോവിഡ് ഭീതിക്കിടെ ഡങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ മുൻകരുതലും ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്രിഡ്ജിന്റെ ട്രേകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഈഡിസ് ലാര്‍വ്വകളെ കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്നത്. ഈഡിസ് കൊതുകുകളുടെ പ്രജനനം ഒഴിവാക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പിറകില്‍കെട്ടിനില്‍ക്കുന്ന വെള്ളം എടുത്തുമാറ്റാന്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കൂടാതെ അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ചിരട്ടകള്‍, മുട്ടതോടുകള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടികിടന്ന് അതില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ആയതിനാല്‍ […]
Disease

അഴിയൂരില്‍ “മാസ്‌ക് മസ്റ്റ് ആണ്”പദ്ധതി ഉല്‍ഘാടനം ചെയ്തു

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്ന ‘അഴിയൂരില്‍ മാസ്‌ക് മസ്റ്റ് ആണ്’ പദ്ധതിക്ക് തുടക്കം. ഓരോ വീട്ടിലും മൂന്ന് കോട്ടണ്‍ മാസ്‌ക് വീതം വിതരണം ചെയ്യുന്ന പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോ.ഓപ്പേറീറ്റിവ് സൊസൈറ്റി പ്രസിഡണ്ട് രമേശന്‍ പാലേരി പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് നല്‍കി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ്തല ദ്രുതകര്‍മസേന പഞ്ചായത്തിലെ 7,300 വീടുകളില്‍ മാസ്‌കുകള്‍ വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റും കേരള ഹാന്‍ഡ്‌ലും ചോമ്പാലയും സംയുക്തമായാണ് മാസ്‌കുകള്‍ നിര്‍മ്മിച്ചത്.സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ […]
Disease

വ്യാജ വൈദ്യന്‍മാരെകൊണ്ട് വഴിനടക്കാന്‍ കഴിയുന്നില്ല: സലിംകുമാര്‍

കോഴിക്കോട് : വ്യാജ വൈദ്യന്‍മാരെ കൊണ്ട് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലെന്ന് നടന്‍ സലിംകുമാര്‍. ഇന്ന് കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാരക രോഗങ്ങള്‍ക്കു പോലും പച്ച വെള്ളവും മന്ത്ര വാദവും നല്‍കി ചികിത്സ നടത്തുന്നവരുടെ പിടിയില്‍ നിന്നും സാക്ഷര കേരളം കരകയറുന്നില്ലെങ്കില്‍ നമ്മള്‍ നടക്കുന്നത് മുന്നോട്ടല്ല, പിറകോട്ടാണെന്നും സലിംകുമാര്‍. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്ക്  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുഭവമാണ് എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. […]
Disease

ശുചിത്വ നിറവിൽ സിഡിഎ കോളനി, താങ്ങായി ആസ്റ്റർ വോളന്‍റിയേഴ്സ്

കോഴിക്കോട്: ചായക്കൂട്ടുകളുടെ മനോഹാരിതയിൽ മുങ്ങി ശുചിത്വത്തിന്‍റെ പുത്തൻ പാഠങ്ങളുമായി സമ്പൂർണ മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് എരഞ്ഞിപ്പാലത്തെ സിഡിഎ കോളനി.മാലിന്യങ്ങൾ അടിഞ്ഞുകൂടി ജീവിതസാഹചര്യം വഴിമുട്ടിനിന്ന കോളനിയെ ആസ്റ്റർ വോളന്‍റിയേഴ്സിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരിച്ചും സുന്ദരമാക്കിയും പുതിയ ലോകത്തേക്കു കൈപിടിച്ചത്. നിറവ് വേങ്ങേരി, കോഴിക്കോട് കോർപ്പറഷേൻ, ആസ്റ്റർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ് എന്നിവരുമായി ചേർന്നാണ് ഇവർ 150ലേറെ കുടുംബങ്ങൾക്ക് ആരോഗ്യകരവും ശുചിത്വമുള്ളതുമായ ജീവിത സാഹചര്യമൊരുക്കിയത്.  താമസ സൗകര്യം മെച്ചപ്പെടുത്തുക, അഴുക്കുചാൽ സംവിധാനം വൃത്തിയാക്കുക, സമീപത്ത് ബയോബിൻ പാർക്ക് നിർമിക്കുക തുടങ്ങിയവ […]
Disease

ആസ്റ്റര്‍ മിംസില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളുടെ സംഗമവും ഓണാഘോഷവും നടന്നു.

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍  ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളുടെ സംഗമവും ഓണാഘോഷവും നടന്നു.  വാവാസ് ഡേ  ഔട്ട് എന്ന പേരിലുള്ള  സംഗമം  സിനിമാതാരം നിര്‍മല്‍പാലാഴി ഉദ്ഘാടനം ചെയ്തു. പീഡിയാട്രിക് സര്‍ജറിവിഭാഗം മേധാവി ഡോ.എബ്രഹാംമാമനെ കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേര്‍ന്ന്  ആദരിച്ചു. മിംസില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളും  പീഡിയാട്രിക വിഭാഗം ഡോക്ടര്‍മാരും  പങ്കെടുത്തു.  വാവാസ് ഡേ ഔട്ട് എന്ന പരിപാടിയുടെ എട്ടാം  എഡിഷന്‍റെ ഭാഗമായി നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി ക്വിസ്, പോസ്റ്റർ ഡിസൈൻ,  പൂക്കളമല്‍സരം എന്നിവ നടന്നു. ചടങ്ങില്‍ […]
Disease

വവ്വാൽ കോട്ടയിലെ വൈറസ് വേട്ടക്കാർ

ജീവൻ പണയപ്പെടുത്തി വൈറസുകളെ കാട്ടിൽനിന്ന് കണ്ടെടുക്കുന്നവരുടെ കഥ ഇതുവരെ കണ്ടെത്തിയത് 500 ലേറെ  കൊറോണ വൈറസുകളെ നിഹാരിക പൊട്ടിയടർന്ന മുളഞ്ചീളുകളെ വകഞ്ഞുമാറ്റിക്കൊണ്ടെത്തിയ ഏഴംഗ സംഘം ഇരുൾമൂടിയ ഗുഹാമുഖത്ത് ഒരുനിമിഷം ധ്യാനനിരതരായി. മിക്കവാറും ആംഗ്യങ്ങൾക്കൊണ്ടായിരുന്നു അവരുടെ ആശയവിനിമയം. അത്രയേറെ ഗൗരവമുള്ള ദൗത്യത്തിന്‍റെ പുറപ്പാടിനെ സൂചിപ്പിക്കാനാകുന്ന ശരീരഭാഷ അവർക്കിടയിൽ പ്രകടമായിരുന്നു. തുടർന്ന് സംഘാംഗങ്ങൾ ഓരോരുത്തരായി ശരീരം പൂർണമായും മറയ്ക്കാനാകുന്ന വെളുത്ത വസ്ത്രങ്ങളിലേക്കു നിവർന്നുകയറി. കട്ടിയേറിയ കൈയുറകളും മുഖാവരണവും ധരിച്ച് ഒരിക്കൽക്കൂടി സുരക്ഷ ഉറപ്പാക്കിയ ശേഷം ചെമ്പിച്ച ചുണ്ണാമ്പു ഗുഹകളിലേക്ക് അവർ കാൽവച്ചു; […]
Disease

കൊറോണക്കാലത്തെ മഴക്കാല രോഗങ്ങൾ

കോവിഡ് 19 ന്‍റെ ആശങ്ക തുടരുന്നതിനിടെ മഴക്കാലമെത്തുകയാണ്. ശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയുകയും പകർച്ചവ്യാധികൾ വിലസുകയും ചെയ്യുന്ന കാലമാണിത്. ജന്തുക്കളും ജീവികളും രോഗവാഹകരാകും. കൊതുകു തരുന്ന രോഗങ്ങൾതന്നെ ഒട്ടേറെയാണ്, ഡെങ്കി മുതൽ മലമ്പനി വരെ. വയറിളക്കം, കോളറ തുടങ്ങി ജലജന്യ രോഗങ്ങൾ. എലിയും കന്നുകാലിയും പടർത്തുന്ന രോഗങ്ങൾ. മഞ്ഞപ്പിത്തം, കുരങ്ങുപനി, തക്കാളിപ്പനി എന്നുവേണ്ട ജപ്പാന്റെ പേരിൽവരെ ജ്വരമെത്തുന്ന കാലം.മഴയ്ക്കു മുൻപ് വീടിനകത്തും ചുറ്റിലും പറമ്പിലും ഒന്നു കറങ്ങുക. രോഗ കാരണമായേക്കാവുന്ന എന്തൊക്കെ ചുറ്റിലുമുണ്ടെന്ന് നോക്കുക. ശുചീകരണം നടത്തുക. […]
Disease

കൊറോണയെ പ്രതിരോധിക്കാം ഡയറ്റിലൂടെ

നല്ല പോഷകങ്ങളും പതിവായ ശാരീരിക വ്യായാമങ്ങളുമാണ് ആരോഗ്യകരമായ ജീവിതത്തിന്‍റെ നട്ടെല്ലെന്നു പറയാം. കോവിഡ് 19 നു കാരണമാകുന്ന നോവൽ കൊറോണ വൈറസ് ഉൾപ്പടെയുള്ള വൈറസുകളോടു പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ഈ സമയത്ത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണവും വളരെ പ്രധാനമാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ്, പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുകയും അതു ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്യും. സമീകൃത ഭക്ഷണം കഴിക്കുന്നതു മൂലം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സാധിക്കും. ഈ ലോക്ഡൗൺ കാലയളവിൽ […]
Disease

24 മണിക്കൂറിനിടെ രാജ്യത്ത് 6,654 പേർക്ക് കോവിഡ്

ഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 6,654 പേർക്ക്. ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി. രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്. വെള്ളിയാഴ്ച 6088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3720 ആയി. ശനിയാഴ്ച 137പേരാണ് മരണത്തിന് കീഴടങ്ങിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,783 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. 41 ശതമാനമാണ് രാജ്യത്തെ കോവിഡ് […]