Home Articles posted by Admin
Disease

കോവിഡ് 19: കോഴിക്കോട് 8067 പേര്‍ നിരീക്ഷണത്തില്‍; പുതുതായി 400 പേര്‍

1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി കോഴിക്കോട് : ജില്ലയില്‍ പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍
Disease

കോഴിക്കോട്ട് 13 പേര്‍ക്ക് കൂടി കോവിഡ് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 70

കോഴിക്കോട് : ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (6 അബുദാബി, 5 കുവൈത്ത്) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണുള്ളത്. പോസിറ്റീവായവര്‍: കാരപറമ്പ് സ്വദേശി (23 വയസ്സ്) ഒളവണ്ണ സ്വദേശി (22) ചാലപ്പുറം സ്വദേശി (23) നൊച്ചാട് സ്വദേശി (22) കുറ്റ്യാടി സ്വദേശി (26) കടലുണ്ടി സ്വദേശി (45) ഇവര്‍ ആറു […]
Cardiology Fitness

പുറത്ത് നിന്നു വരുന്നവർ ഇനി 28 ദിവസം വീടുകളിൽ 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ […]
Disease

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്. വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ […]
Disease

91 പേർക്ക് ഇന്ന് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും,| കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ […]
Disease

ജില്ലയിൽ ഇനി 4 കണ്ടെയ്ന്‍മെന്റ് സോണുകൾ

കോഴിക്കോട്: ജില്ലയിൽ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍. രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് […]
Disease

കോഴിക്കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു

തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി കോഴിക്കോട് : ജില്ലയില്‍ ഇന്ന് (07.06.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: 1 ) ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി 2) […]
Disease

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, […]
Fitness

പരിശീലിക്കാം ഇനി ടെറസിലും

കോവിഡ് കാലത്ത് പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടലിലാണ്. സർക്കാർ – സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനുക ളൊന്നും ഇനിയും തുറക്കാറായിട്ടില്ല. പക്ഷെ പരിശീലനം മുടങ്ങിക്കൂട. വരുന്ന സീസണിൽ രാജ്യത്തിൻ്റെ കുതിപ്പുകളാകേണ്ടവരാണവർ. പഞ്ചാബിലെ സ്വകാര്യ അക്കാദമി തികച്ചും ശാസ്ത്രീയമായി കുട്ടികൾക്കായി ടെറസിൽ വരച്ചുകൊടുത്ത ട്രാക്കിൽ വ്യായാമം നടത്തുന്ന കുട്ടി. (സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിൽ നിന്ന്)
Disease

കോവിഡ് 19: കോഴിക്കോട് മെഡി.കോളജിൽ 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ

കോഴിക്കോട്: മണിയൂരിൽ നിന്നെത്തിയ യുവതിയുടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ. വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ആരോഗ്യ പ്രവർത്തകരാണിവർ.വ്യാഴാഴ്ചയാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ളവരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഡോക്ടർമാർ പരിശേധിച്ചിരുന്നു. 50 ആരോഗ്യ പ്രവർത്തകരുടെ സാമ്പിൾ ഇന്നലെ ശേഖരിച്ചു.ബാക്കിയുള്ളവരുടെ സാമ്പിൾ ഇന്നടുക്കും.മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരുംഈ സ്ത്രീയുമായി […]